ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ സു​ന്ന​ഹ​ദോ​സ് സ​മാ​പി​ച്ചു
Wednesday, September 22, 2021 12:06 AM IST
എ​ർ​ബി.(​ഇ​റാ​ഖ്): ആ​ഗോ​ള പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ​രി​ശു​ദ്ധ സു​ന്ന​ഹ​ദോ​സ് എ​ർ​ബി​ലി​ന​ടു​ത് അ​ങ്ക​വാ പ​ട്ട​ണ​ത്തി​ലെ മാ​ർ യോ​ഹ​ന്നാ​ൻ മാം​ദ്ദാ​ന പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. പു​തി​യ പാ​ത്രി​യ​ർ​ക്കി​സ് ഡോ. ​മാ​ർ ആ​വാ തൃ​തീ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കി​സ് പ്ര​തി​നി​ധി​യാ​യി ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യെ പ​രി​ശു​ദ്ധ സു​ന്ന​ഹ​ദോ​സ് തീ​രു​മാ​നി​ച്ചു. ഡോ. ​മാ​ർ യോ​ഹ​ന്നാ​ൻ എ​പ്പി​സ്കോ​പ്പ​യു​ടെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ടു​ത്ത സു​ന്ന​ഹ​ദോ​സ് വ​രെ അ​വ​ധി അ​നു​വ​ദി​ച്ചു. മാ​ർ ഒൗ​ഗി​ൻ എ​പ്പി​സ്കോ​പ്പ​യ​ക്ക് ഇ​ന്ത്യ​ൻ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ചു​മ​ത​ല​യും ന​ൽ​കി.

കാ​ലി​ഫോ​ർ​ണി​യ​യു​ടെ ബി​ഷ​പ്പി​നെ പാ​ത്രി​യ​ർ​ക്കി​സാ​യി അ​ഭി​ഷി​ക്ത​നാ​ക്കി​യ​തു കൊ​ണ്ട് പു​തി​യ എ​പ്പി​സ്കോ​പ്പി​യെ അ​ടു​ത്ത സു​ന്ന​ഹ​ദോ​സി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. അ​തു വ​രെ നി​ല​വി​ലെ സം​വി​ധാ​നം തു​ട​രു​വാ​നും നി​ശ്ച​യി​ച്ചു.

പു​തി​യ പാ​ത്രി​യ​ർ​ക്കി​സി​നെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​വാ​നാ​യി ന്യൂ​സി​ലാ​ൻ​ഡ് മെ​ത്രാ​പോ​ലി​ത്ത മാ​ർ മി​ലീ​സ് സ​യ്യ, എ​പ്പി​സ്കോ​പ്പ​മാ​രാ​യ മാ​ർ ഇ​മ്മാ​നു​വേ​ൽ ഒൗ​സേ​ഫ ് കാ​ന​ഡ, മാ​ർ പൗ​ലോ​സ് ബെ​ന്യ​മി​ൻ അ​മേ​രി​യ്ക്ക, മാ​ർ അ​ഫ്രേം ന​ഥാ​നി​യേ​ൽ സി​റി​യ, മാ​ർ ന​ർ​സൈ ബെ​ന്യ​മി​ൻ ഇ​റാ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന അ​ഞ്ചാം​ഗ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും പ​രി​ശു​ദ്ധ സു​ന്ന​ഹ​ദോ​സ സ​മാ​പി​ക്കു​ക​യും ചെ​യ്തു.