വി.ഒ. തോമസ് കുവൈറ്റിൽ നിര്യാതനായി
Friday, September 10, 2021 3:01 PM IST
കുവൈറ്റ് സിറ്റി: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗം വി.ഒ. തോമസ് (ജോൺസൺ - 57) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം വളഞ്ഞവട്ടം, സെന്‍റ് മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ പിന്നീട്‌. പരേതൻ വളഞ്ഞവട്ടം വാണിയപ്പുരയിൽ കുടുംബാംഗമാണ്.

ഭാര്യ : അമ്പിളി തോമസ്‌ (കുവൈറ്റ്‌ കാൻസർ സെന്‍റർ), മക്കൾ : ജസ്റ്റിൻ (ബംഗളുരു), ജെർലിൻ.

മൃതദ്ദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ