ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദാർ അൽ അതാർ ഇസ്ലാമിയ്യ സന്ദർശിച്ചു
Friday, June 18, 2021 6:13 PM IST
കുവൈറ്റ് സിറ്റി: പ്രമുഖ സാംസ്കാരിക കേന്ദ്രമായ ദാർ അൽ അതാർ ഇസ്ലാമിയ്യയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സന്ദർശനം നടത്തി. പുരാതന ഇന്ത്യൻ ആഭരണ ശേഖരങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ അദ്ദേഹവും ഭാര്യ ജോയ്സും നോക്കിക്കണ്ടു.

ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ 60-ാം വാർഷികം ആഘോഷത്തിനു മുന്നോടിയായാണ് അംബാസഡർ പൈതൃക കേന്ദ്രങ്ങളും സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്നത്.

നയതന്ത്ര വാർഷികാഘോഷത്തിൽ കുവൈറ്റിലെ പൈതൃക കേന്ദ്രങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും പങ്കാളിയാക്കുമെന്ന് എംബസി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ