ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി
Friday, April 16, 2021 12:01 AM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യി​ലെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. വി​ഷു മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗു​ധി പ​ഡ്വ, ക​ർ​ണാ​ട​ക​യി​ലെ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​യും തെ​ല​ങ്കാ​ന​യി​ലെ​യും ഉ​ഗാ​ധി, ത​മി​ഴ്നാ​ട്ടി​ലെ പു​ത്ത​നാ​ട്, പ​ഞ്ചാ​ബി​ലെ ബൈ​ശാ​ഖി എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് എം​ബ​സി​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ സ​ന്പ​ന്ന​മാ​യ വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചും സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. കു​വൈ​റ്റി​ലെ രാ​ജ്യാ​ന്ത​ര ശാ​സ്ത്ര ഫോ​റം സം​ഘ​ടി​പ്പി​ച്ച ശാ​സ്ത്ര പ്ര​തി​ഭ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​രെ സ്ഥാ​ന​പ​തി അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ ന​ട​ത്തി​യ ക്വ​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​ൻ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ