ഡോ. ​ജോ​ഷ്വ മാ​ർ നി​ക്കോ​ദി​മോ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ഫി​ലി​പ്പ് മ​ത്താ​യി നി​ര്യാ​ത​നാ​യി
Monday, January 25, 2021 10:51 PM IST
പ​ന്ത​ളം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​ഷ്വ മാ​ർ നി​ക്കോ​ദി​മോ​സി​ന്‍റെ സ​ഹോ​ദ​ര​ൻ കു​ര​ന്പാ​ല ശ​ങ്ക​ര​ത്തി​ൽ നേ​ടി​യ​വി​ള​യി​ൽ ഗ്രേ​യ്സ് ഭ​വ​നി​ൽ ഫി​ലി​പ്പ് മ​ത്താ​യി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കു​ര​ന്പാ​ല സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ.

പ​ന്ത​ളം കൊ​ശ​മ​റ്റം ഫി​നാ​ൻ​സ് മാ​നേ​ജ​ർ, ഹോ​ളി​സ്റ്റി​ക്ക് ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു​സി​ഫ് ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: കാ​ര​യ്ക്കാ​ട് ചെ​റു​കാ​ലേ​ത്ത് ഗ്രേ​യ്സ് കോ​ട്ടേ​ജി​ൽ ബേ​ബി ഫി​ലി​പ്പ് (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: റോ​ഷ്നി,(ബെം​ഗ​ളൂ​രു), റോ​ഷി​ൻ, റോ​സി​ലി (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഇ​ള​മ​ണ്ണൂ​ർ ബി​നു ഭ​വ​നി​ൽ ബി​നു ബേ​ബി (ബെം​ഗ​ളൂ​രു), ക​ട​ന്പ​നാ​ട് പ​ള്ളി​വാ​തി​ൽ​ക്ക​ൽ അ​ജി ജ​യിം​സ്,(ബി​സി​ന​സ്), ചെ​ന്നി​ത്ത​ല മ​ഠ​ത്തി​ൽ ശാ​ന്തി ഭ​വ​നി​ൽ ടി .​ടി. വി​ൽ​സ​ണ്‍,(ദു​ബാ​യ്).

റി​പ്പോ​ർ​ട്ട്: രാ​ജു ശ​ങ്ക​ര​ത്തി​ൽ