കുവൈറ്റിൽ 495 പേർക്ക് കോവിഡ് ; 244 പേർക്ക് രോഗമുക്തി
Saturday, January 9, 2021 2:16 AM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ജനുവരി 8 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 495 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 153,473 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 11,597 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,311,631 ആയി.

കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 940 ആയി. ഇന്ന് 244 പേരാണു രോഗ മുക്തരായത്‌ . 148,483 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,050 പേരാണു ചികിൽസയിൽ കഴിയുന്നതായും 54 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ