കുവൈറ്റിൽ കോവിഡ് ബാധിതർ 814; ഏഴ് മരണം
Wednesday, October 28, 2020 8:17 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഒക്ടോബർ 28 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 7,431 പരിശോധനളിൽ 814 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 807 പേർ രോഗ മുക്തി നേടി. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഏഴ് പേർ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെയായി 123,906 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 896,986 പരിശോധനകൾ നടത്തി.. വൈറസ്‌ ബാധിച്ച് മരിച്ചവരുടെ സംഖ്യ 763 ആണ്. 114,923 പേർ കോവിഡ് മുക്തരായി. 8,220 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ആണെന്നും 107 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ