അഷ്‌റഫ് അലിക്ക് യാത്രയയപ്പ് നൽകി
Monday, September 21, 2020 8:33 PM IST
ജിദ്ദ: അൽഖറാവി കമ്പനി ബ്രാൻഡ് മാനേജർ സ്ഥാനത്തുനിന്നും നീണ്ട 34 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം വെളിയൻകോട് സ്വദേശി അഷ്‌റഫ് അലിക്ക് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദീർഘമായ പ്രവാസ ജീവിതത്തിൽ വലിയ സുഹൃത് വലയം സ്വന്തമാക്കിയിട്ടുള്ള അഷ്‌റഫ്, കമ്പനിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഭാര്യ: സമീറ. ശബ്നം സിദ്ധീഖ്, തസ്‌നീം അഷ്‌റഫ്, ആയിഷ സഹ്‌റ, ഇൽഹാം അഷ്‌റഫ് എന്നിവർ മക്കളും സിദ്ധീഖ് അലി, നിസാർ എന്നിവർ മരുമക്കളുമാണ്. ഷെസ്മിൻ സിദ്ധീഖ് അലി പേരകുട്ടിയാണ്.