ഓ​യി​ൽ ബാ​ര​ലി​ന്‍റെ വി​ല കൂ​പ്പു​കു​ത്തി
Thursday, April 2, 2020 11:05 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഓ​യി​ൽ ബാ​ര​ലി​ന്‍റെ വി​ല 9.22 ഡോ​ള​ർ കു​റ​ഞ്ഞ് 16.68 ഡോ​ള​റി​ലെ​ത്തി​യ​താ​യി കു​വൈ​റ്റ് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് ക്രൂ​ഡ് ഇ​ൻ​വെ​ന്‍റ​റി​ക​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഇ​ടി​ഞ്ഞു.

കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ക​ർ​ച്ച​വ്യാ​ധി മൂ​ലം ഗ്യാ​സോ​ലി​ൻ ആ​വ​ശ്യ​ക​ത കു​ത്ത​നെ കു​റ​ഞ്ഞ​താ​ണ് വി​ല കൂ​പ്പു​കു​ത്തു​വാ​ൻ കാ​ര​ണം. യു​എ​സ് എ​ന​ർ​ജി ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൂ​ഡ് സ്റ്റോ​ക്കു​ക​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച 13.8 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ന്നി​രു​ന്നു. 2016 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​വാ​ര വ​ർ​ധ​ന​വാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ