വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
1436155
Monday, July 15, 2024 12:29 AM IST
ആലത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കാവശേരി മൂപ്പുപറമ്പിൽ കൃഷ്ണൻകുട്ടി(64) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈകുന്നേരം 6.30 ന് ചുണ്ടക്കാട് സോമില്ലിനു സമീപത്തെ റോഡിലാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ മരിച്ചു.ഭാര്യ: വിശാലു. മക്കൾ:രതീഷ്, സന്തോഷ്, ലതിക. മരുമക്കൾ: രമ്യ, പ്രിയദർശിനി, രമേഷ്.