കൊ​യ്ത്തുയ​ന്ത്രം വാ​ങ്ങി​ച്ചുത​രാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്: തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, September 28, 2022 12:30 AM IST
പാ​ല​ക്കാ​ട് : കൊ​യ്ത്തുയ​ന്ത്രം വാ​ങ്ങി​ച്ച് ത​രാ​നെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച് വ​രു​ത്തി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് 60,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ഷ് മൂ​ർ​ത്തി (50), രാ​ജ് കു​മാ​ർ (43) എ​ന്നി​വ​രെ​യാ​ണു സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട് ലാ​ൽ​ഗു​ഡി വെ​ങ്കി​ടാ​ല​ച​പു​രം സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​നി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കൊ​യ്ത്തു യ​ന്ത്രം വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. യ​ന്ത്രം വാ​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി 80,000 രൂ​പ​യു​ടെ മു​ദ്ര​പ​ത്രം വേ​ണ​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.
ഇ​തി​നാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന 60000 രൂ​പ കൊ​ടു​ത്ത​തും രാ​ജ​ശേ​ഖ​ര​നെ ത​ള്ളി​യി​ട്ട് കാ​റി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു. രാ​ജ​ശേ​ഖ​ര​ന്‍റെ പ​രാ​തി​യി​ൽ സൗ​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ 12.30നാ​ണ് സം​ഭ​വം.
സൗ​ത്ത് എ​സ്ഐ വി.​ ഹേ​മ​ല​ത, എ​സ്‌​സി​പി​ഒ​മാ​രാ​യ എം.​ സു​നി​ൽ, കെ.​ബി. ര​മേ​ഷ്, എം.​ ന​സീ​ർ, സി​പി​ഒ കെ.​ അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.