‘നമ്മുടെ നാട് ലഹരി മുക്ത നാട് ’സെമിനാർ നടത്തി
1550112
Friday, May 16, 2025 5:15 AM IST
കോലഞ്ചേരി : തിരുവാണിയൂർ വൈഎംസിഎയും കോലഞ്ചേരി സഭയും സംയുക്തമായി സംഘടിപ്പിച്ച ‘നമ്മുടെ നാട് ലഹരി മുക്ത നാട്’ സെമിനാർ വൈഎംസിഎ ഹാളിൽ നടന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് വൈഎംസിഎ പ്രസിഡന്റെ പി.ജെ. മാത്യു ഉദ്ഘാടനം നിർവഹിച്ചു.
മാത്യു തോമസ് അധ്യക്ഷത വഹിച്ചു. മുൻ സബ് റീജണൽ ചെയർമാൻ എൻ.ടി. ജേക്കബ്, എൽഡേസ് ഫോറം സെക്രട്ടറി എൻ.കെ. മത്തായി, ബോബി ജോർജ്, എൽഡേഴ്സ് ഫോറം പ്രസിഡന്റ് കെ.ഒ. ജോർജ്, പോൾ എ. പൗലോസ്, മേരി പോൾ, പി.വി. ബാബു എന്നിവർ പ്രസംഗിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, നിർമല കോളജ് അസി. പ്രഫസർ ഡോ. ആൽബിഷ് കെ. പോൾ, ഊരമന ഗവ. ഹൈസ്കൂൾ പ്രിൻസിപ്പൽ സിന്ധു മോൾ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. ബീന പൈലി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.