‘സ്വപ്ന ഭവനം'; അഞ്ചാമത്തെ വീടിന് തറക്കല്ലിട്ടു
1550111
Friday, May 16, 2025 5:15 AM IST
കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന 'സ്വപ്ന ഭവനം' പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് സ്പോണ്സര് ചെയ്ത അഞ്ചാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി.
വാരപ്പെട്ടി പഞ്ചായത്തിലെ പാറശാലപ്പടി കരയില്‍ ഡിസ്ട്രിക് 318 സി റീജിയന് ചെയര്മാന് കെ.സി. മാത്യൂസ് ശിലാസ്ഥാപന കർമം നിര്‍വഹിച്ചു.
കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം കത്തീഡ്രല്‍ പള്ളി അസി. വികാരി ഫാ. ജോസഫ് കുന്നുപുറം, ക്ലബ് സെക്രട്ടറി കെ.എം. കോരച്ചന്‍,
ക്ലബ് ട്രഷറര്‍ സി.എ. ടോണി ചാക്കോ, ബേബിച്ചന് നിധിരീക്കല് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് അംഗങ്ങളായ പോള്‍ മാത്യു, ജോര്‍ജ് മങ്ങാട്ട്, എ.എം. റെജിമോന് എന്നിവര്‍ സന്നിഹിതരായിരുന്നു.