പാലക്കുഴയിൽ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്
1550108
Friday, May 16, 2025 5:15 AM IST
കൂത്താട്ടുകുളം: എംസി റോഡിലെ വടക്കൻ പാലക്കുഴയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. തിരുവനന്തപുരം നേമം നസിയ മൻസിൽ നസിം (40), ഭാര്യ തൻസി (34)മക്കളായ ഇർഫാൻ (13) ഇംറാൻ (7) എന്നിവർക്കാണ് പരിക്ക്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.