കെ-ടെറ്റ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
1550107
Friday, May 16, 2025 5:15 AM IST
കോതമംഗലം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 2024 നവംബർ മാസത്തിലെ വിജ്ഞാപന പ്രകാരം കേരള പരീക്ഷാഭവൻ നടത്തിയ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർഥികളുടെ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പരിശോധന, ഇന്നും നാളെയും കാറ്റഗറി ഒന്നിനും രണ്ടിനും, 21 മുതൽ 23 വരെ കാറ്റഗറി മൂന്നിനും, 24ന് കാറ്റഗറി നാലിനും എന്ന ക്രമത്തിൽ രാവിലെ 10.30 മുതൽ വൈകുന്നേരം നാലു വരെ കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
പരീക്ഷ വിജയിച്ച ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, കെ-ടെറ്റ് ഹാൾ ടിക്കറ്റും, കെ-ടെറ്റ് വിജയിച്ച മാർക്ക് ലിസ്റ്റും പരിശോധനക്ക് കൊണ്ടുവരണം.
മുൻ വർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വിവിധ കാരണങ്ങളാൽ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ നടത്താൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനും ഇതോടൊപ്പം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.