കൊച്ചി: വന്‍ ജനസ്വീകരണം ഏറ്റുവാങ്ങി കുന്നത്തുനാട്ടില്‍ മൂന്നാംഘട്ട പര്യടനം തുടര്‍ന്ന് ചാലക്കുടി സ്ഥാനാര്‍ഥി അഡ്വ. ചാര്‍ളി പോള്‍. രാവിലെ 9.45 ഓടെ തിരുവാണിയൂര്‍ പഞ്ചായത്തിലെ പണിക്കരുപടിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
പാര്‍ട്ടി ചാലക്കുടി ലോക്സഭാ മണ്ഡലം ചീഫ് ഇലക്ഷന് ഏജന്റ് ജിബി എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്ത ചടങ്ങില്‍ 12ാം വാര്‍ഡ് സെക്രട്ടറി പി.വൈ. ഏബ്രഹാം, പത്താം വാര്‍ഡ് പ്രസിഡന്റ് ഇ.കെ. സാബു എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ എത്തി കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് വെണ്ണികുളം, തിരുവാണിയൂര്‍ ടെസ്മോ ടെക് ലിമിറ്റഡ്, ശാസ്താമുകള്‍, കെഇഎല്‍, മുരിയമംഗലം, വണ്ടിപ്പേട്ട, നടുക്കുരിശ്, കൊടകുത്തി, മീമ്പാറ, കോലഞ്ചരി, തമ്പാനിമറ്റം, മഴുവന്നൂര്‍, ചെറുനെല്ലാട്, മണ്ണൂര്‍, വളയന്‍ചിറങ്ങര, ചീനിക്കുഴി എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം കടയിരുപ്പ് ജംഗ്ഷനില്‍ സമാപിച്ചു.