നാ​മ​ക്കു​ഴി പ​ള്ളിയിലെ മോ​ഷ​ണം: പ്ര​തി​യെ പി​ടി​കൂ​ടി
Sunday, April 21, 2024 4:42 AM IST
പി​റ​വം: നാ​മ​ക്കു​ഴി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

നി​ല​മ്പൂ​ർ ചോ​ക്കാ​ട് കു​ന്നു​മ്മേ​ൽ വീ​ട്ടി​ൽ പ​നി​ച്ചി​പ്പാ​റ സു​രേ​ഷ് (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി മു​റ്റ​ത്തെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നി​രു​ന്നു. പ​ള്ളി​ക്കു​ള്ളി​ലെ ഭ​ണ്ഡാ​ര​വും, ഓ​ഫീ​സ് മു​റി​യി​ലെ അ​ല​മാ​ര​ക​ളും തു​റ​ന്ന് 38,000 രൂ​പ ക​വ​ർ​ച്ച ചെ​യ്ത​താ​യി ക​ണ​ക്കാ​ക്കു​ന്നു.

പ്ര​തി​യെ പാ​ലാ​യി​ൽ നി​ന്നാ​ണ് പി​റ​വം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ 23 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.