പ​റ​വൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് 24ന് ​കൊ​ടി​യേ​റും
Sunday, April 21, 2024 4:28 AM IST
കൊ​ച്ചി: പ​റ​വൂ​ര്‍ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ ക​ബ​റ​ട​ങ്ങി​യി​ട്ടു​ള്ള പ​രി​ശു​ദ്ധ അ​ബ്ദു​ള്‍ മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് ബാ​വ​യു​ടെ 343-ാം ശ്രാ​ദ്ധ പെ​രു​ന്നാ​ളി​ന് 24 ന് ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പൈ​നാ​ട​ത്ത് കൊ​ടി​യേ​റ്റും.

കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി പ​രി​ശു​ദ്ധ​ന്‍റെ ക​ബ​റി​ല്‍ കു​ര്‍​ബാ​ന. 25 ന് ​രാ​വി​ലെ എ​ട്ടി​ന് കു​ര്‍​ബാ​ന, വൈ​കീ​ട്ട് 5.30ന് ​സ​ന്ധ്യാ പ്രാ​ര്‍​ഥ​ന. രാ​ത്രി ഏ​ഴി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കം.
26 ന് ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ല്‍ കു​ര്‍​ബാ​ന.

വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന. രാ​ത്രി ഏ​ഴി​ന പ​ഴ​യ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന കാ​ല്‍​ന​ട തീ​ര്‍​ഥ​യാ​ത്ര സം​ഘ​ത്തെ പ​ള്ളി​യി​ല്‍ നി​ന്നും വി​ശ്വാ​സി​ക​ളെ​ത്തി സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. തു​ട​ര്‍​ന്ന് സൂ​ത്താ​റ പ്രാ​ര്‍​ഥ​ന​യും, ന​ഗ​രം ചു​റ്റി പ്ര​ദ​ക്ഷി​ണ​വും. തി​രു​നാ​ള്‍ ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.30ന് ​കു​ര്‍​ബാ​ന.

ഒ​മ്പ​തി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​നേ​ര്‍​ച്ച​സ​ദ്യ. ഇ​ത്ത​വ​ണ അ​മ്പ​തി​നാ​യി​രം വി​ശ്വാ​സി​ക​ള്‍​ക്കു​ള്ള നേ​ര്‍​ച്ച സ​ദ്യ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി പ​ള്ളി​വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പൈ​നാ​ട​ത്ത് പ​റ​ഞ്ഞു. പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി ഛായാ​ചി​ത്ര പാ​താ​ക, ദീ​പ​ശി​ഖ പ്ര​യാ​ണ​ങ്ങ​ള്‍ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും പ​ള്ളി​യി​ല്‍ എ​ത്തി.