പൈ​പ്പ്‌‌‌ലൈ​ൻ റോ​ഡി​ൽ ക്രോ​സ് ബാ​ർ പു​ന​സ്ഥാ​പി​ച്ചു
Sunday, April 21, 2024 4:28 AM IST
ആ​ലു​വ: തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് ത​ക​ർ​ന്ന പൈ​പ്പ്‌‌‌ലൈ​ൻ റോ​ഡി​ലെ ക്രോ​സ് ബാ​ർ പു​ന​സ്ഥാ​പി​ച്ചു. അ​വ​സാ​നം ഇ​ടി​ച്ച കൊ​റി​യ​ർ ക​മ്പ​നി​യു​ടെ ചെ​ല​വി​ലാ​ണ് എം​എ​ൽ​എ ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള ക്രോ​സ് ബാ​ർ വീ​ണ്ടും സ്ഥാ​പി​ച്ച​ത്.

ഭാ​ര​വ​ണ്ടി​ക​ൾ പോ​കാ​തി​രി​ക്കാ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച​താ​ണ് ക്രോ​സ് ബാ​ർ. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ച​രി​ഞ്ഞു. കൂ​ടാ​തെ മേ​ൽ​ഭാ​ഗ​ത്തെ ഭാ​ഗ​വും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​റി​യ​ർ ക​മ്പ​നി​യു​ടെ ചെ​റി​യ വാ​ഹ​നം ക​ട​ന്നു പോ​യ​പ്പോ​ൾ ക്രോ​സ് ബാ​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യാ​യി​രു​ന്നു.

വി​ശാ​ല കൊ​ച്ചി​യി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന ഭൂ​ഗ​ർ​ഭ ജ​ല​വി​ത​ര​ണ പൈ​പ്പ് ഉ​ള്ള​തി​നാ​ലാ​ണ് പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ ഭാ​ര​വ​ണ്ടി​ക​ൾ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ല​യി​ട​ത്താ​യി ക്രോ​സ് ബാ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. എം​എ​ൽ​എ ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള​ത് ഏ​റ്റ​വും പു​തി​യ​താ​ണ്.