അ​ങ്ക​മാ​ലി​യി​ൽ ര​വീ​ന്ദ്ര​നാ​ഥി​ന് വ​ര​വേ​ല്‍​പ്പ്
Sunday, April 21, 2024 4:28 AM IST
അ​ങ്ക​മാ​ലി: ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രെ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന് വ​ന്‍ വ​ര​വേ​ല്‍​പ്പു​മാ​യി അ​ങ്ക​മാ​ലി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍. ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു.

പൊ​തു​പ​ര്യ​ട​നം മൂ​ന്നാം​പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​യെ കാ​ത്തി​രു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​യാ​യ ഒ​രു വോ​ട്ട​റാ​യി​രു​ന്നു.

തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പ്രി​യ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി​യും മാ​ള ഹോ​ളി ഗ്രേ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ഭാ​ഗം കെ​മി​സ്ട്രി അ​ധ്യാ​പി​ക​യു​മാ​യ റെ​നി ഷൈ​ജോ റോ​സാ പു​ഷ്പ​വും പു​സ്ത​ക​ങ്ങ​ളും ന​ല്‍​കി​യാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.

അ​ങ്ക​മാ​ലി മു​നി​സി​പ്പാ​ലി​റ്റി​യി​ലും മൂ​ക്ക​ന്നൂ​ര്‍, ക​റു​കു​റ്റി, പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച പൊ​തു​പ​ര്യ​ട​നം ന​ട​ത്തി​യ​ത്. കു​ന്നി​പ്പി​ള്ളി​ശേ​രി​യി​ല്‍ ചി​ത്ര​കാ​ര​നാ​യ അ​നീ​ഷ് ഗം​ഗാ​ധ​ര​ന്‍ വ​ര​ച്ച ജ​ല​ച്ഛാ​യ ചി​ത്രം ന​ല്‍​കി​യാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ വ​ര​വേ​റ്റ​ത്.