മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 121 അ​ടി പി​ന്നി​ടു​ന്നു
Thursday, June 27, 2024 3:54 AM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ​യു​ടെ ഇ​ര​ട്ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​ല​നി​ര​പ്പും വേ​ഗ​ത്തി​ൽ ഉ​യ​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് 119.9 അ​ടി​യാ​യി​രു​ന്ന ജ​ല നി​ര​പ്പ് വൈ​കു​ന്നേ​രം ആ​റി​ന് 120.9 അ​ടി​യാ​യി.

ഇ​ന്ന​ലെ രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റുവ​രെ ഒ​ര​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ ഉ​യ​ർ​ന്ന​ത്. 25ന് ​രാ​വി​ലെ 118.5 അ​ടി​യും 24ന് 117.9 ​അ​ടി​യു​മാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

25നും 24 ​നും അ​ണ​ക്കെ​ട്ടി​ലേ​ക്ക് യ​ഥാ​ക്ര​മം സെ​ക്ക​ൻ​ഡി​ൽ 2001, 1049 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 25ന് 48.6 ​മി​ല്ലീ മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 26.2 മി​ല്ലീ​മീ​റ്റ​റും 24ന് ​ഇ​ത് അ​ണ​ക്കെ​ട്ടി​ൽ 26.6 മി​ല്ലീമീ​റ്റ​റും തേ​ക്ക​ടി​യി​ൽ 25 മി​ല്ലീ​മീ​റ്റ​റു​മാ​യി​രു​ന്നു മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലേ​ക്കൊ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം സെ​ക്ക​ൻ​ഡി​ൽ 3579 ഘ​ന​യ​ടി​യാ​യി. ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ളം 967 ഘ​ന​യ​ടി​യു​മാ​ണ്.

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നു​സ​രി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 74.8 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 53.4 മി​ല്ലീ​മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ ഇ​ര​ട്ടി​യാ​ണി​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ​യോ​ടൊ​പ്പം അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും ഇ​ര​ട്ടി​ച്ചി​ട്ടു​ണ്ട്.