മോഷ്ടിച്ച സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, June 24, 2024 3:59 AM IST
നെ​ടുങ്ക​ണ്ടം: തൂ​ക്കു​പാ​ലം, പു​ഷ്പകണ്ടം മേ​ഖ​ല​ക​ളി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് വച്ച സ്കൂ​ട്ട​ർ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. പു​ഷ്പ​ക​ണ്ടം മാം​ഗ​ൽ ഹ​ലീ​ൽ റ​ഹ്‌​മാ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റാ​ണ് അ​പ​ഹ​രി​ച്ച​ത്.

പു​ല​ർ​ച്ചെയോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി. ഇ​ന്ധ​നം തീ​ർ​ന്ന​തോ​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പും ഇ​വി​ടെ​നി​ന്നു വാ​ഹ​നം മോ​ഷ​ണം പോ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ ഹ​ലീ​ൽ പ​രാ​തി ന​ൽ​കി.

ശ​നി​യാ​ഴ്ച പ​ക​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ മ​ണി മോ​ഷ്ടി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു നാ​ടോ​ടി​സ്ത്രീ​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.