1000 പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ
Thursday, June 20, 2024 3:43 AM IST
ചെ​റു​തോ​ണി: 1000 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് വാ​യ​ന പ​ക്ഷാ​ച​ര​ണം നടത്താൻ ഒ​രു​ങ്ങി ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ. 19 മു​ത​ൽ ജൂ​ലൈ ഏ​ഴു വ​രെ ന​ട​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണം ജി​ല്ല സാ​ക്ഷ​ര​താ മി​ഷ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും.

സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, ന​വ​ചേ​ത​ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ൾ, ച​ർ​ച്ചാ ക്ലാ​സു​ക​ൾ, സാ​ഹി​ത്യ ര​ച​നാമ​ത്സ​ര​ങ്ങ​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​ന വാ​രാ​ച​ര​ണം നടത്തും.

കൂ​ടാ​തെ "ഓ​ർ​മ​യി​ലേ​ക്ക് ഒ​രു പു​സ്ത​കം കൂ​ടി' എ​ന്ന പേ​രി​ൽ 1000 പേ​ർ ഓ​രോ പു​സ്ത​കം വാ​യി​ച്ചു തീ​ർ​ക്കു​ന്ന പ​രി​പാ​ടി​യും ന​ട​ത്തും. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ജീ​വ​ന​ക്കാ​ർ, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ർ എ​ന്നി​ങ്ങ​നെ 1000 പേ​ർ ജി​ല്ല​യി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ കാ​ല​യ​ള​വി​ൽ ഓ​രോ പു​സ്ത​കം വീ​തം വാ​യി​ച്ചു തീ​ർ​ക്കും.