ഫ്യൂ​സ് ഊ​രി​യ​തി​ന് പണി കൊടുത്ത് പ​ഞ്ചാ​യ​ത്ത്
Thursday, June 20, 2024 3:32 AM IST
നെ​ടു​ങ്ക​ണ്ടം: ബി​ൽ അ​ട​യ്ക്കാ​ൻ ഒ​രു ദി​വ​സം വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഫ്യൂ​സ് ഊ​രി​യ കെഎ​സ്ഇബി​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ സെ​ക്‌ഷ​ന്‍ ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലും ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു.

ക​ണ​ക്‌ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​തി​രി​ക്കാ​ന്‍ ബി​ല്‍ തു​ക​യാ​യ 3,163 രൂ​പ അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി അ​വ​ധി ദി​ന​മാ​യി​രു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു. എ​ന്നാ​ല്‍, തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ ക​ണ​ക്‌ഷ​ന്‍ കെ​എ​സ്ഇ​ബി വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ​യും ഭ​ര​ണ​സ​മി​തി​യെ​യും അ​പ​മാ​നി​ക്കാ​നാ​ണെ​ന്ന് മെം​ബ​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ കെ​എ​സ്ഇ​ബി മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യികെ​എ​സ്ഇ​ബിയു​ടെ സെ​ക്‌ഷ​ന്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍ കൃ​ത്യ​മാ​യി വാ​ട​ക ന​ല്‍​കു​ന്നി​ല്ലെ​ന്ന് മെംബ​ര്‍​മാ​ര്‍ പ​റ​ഞ്ഞു.