നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സ് റോ​ഡി​ൽനി​ന്ന് തെ​ന്നിമാ​റി
Wednesday, June 19, 2024 4:32 AM IST
രാ​ജാ​ക്കാ​ട്:​ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സ് റോ​ഡി​ൽനി​ന്ന് തെ​ന്നി മാ​റി. ബൈ​സ​ൺ​വാ​ലി - സൊ​സൈ​റ്റി​മേ​ട് റോ​ഡി​ൽ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ലാ​ണ് ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പി​ന്നോ​ട്ട് ഉ​രു​ണ്ട് റോ​ഡി​ൽനി​ന്നു തെ​ന്നി​മാ​റി ചെരി​ഞ്ഞു​നി​ന്ന​ത്.​ ബ​സി​ന്‍റെ ട​യ​റു​ക​ൾ മ​ണ്ണി​ൽ പു​ത​ഞ്ഞുനി​ന്ന​തി​നാ​ൽ ബ​സ് വ​ലി​യ കു​ഴി​യി​ലേ​ക്ക് പ​തി​ച്ചി​ല്ല.​

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒന്പതിനാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​ ഇ​രു​പ​തേ​ക്ക​റി​ൽനി​ന്നു ബൈ​സ​ൺ​വാ​ലി വ​ഴി ഗ്യാ​പ് റോ​ഡി​ലേ​ക്ക് പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. പി​ന്നീ​ട് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​തി​നു ശേ​ഷം മ​ണ്ണുമാ​ന്തി​യ​ന്ത്രം കൊ​ണ്ടുവ​ന്നു വാ​ഹ​നം കെ​ട്ടി വ​ലി​ച്ച് റോ​ഡി​ലേ​ക്ക് ക​യ​റ്റി​.​ ഇ​തേത്തു​ട​ർ​ന്ന് ഈ ​റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി.