വല്യയന്തി കുടിവെള്ളപദ്ധതിയുടെ മോട്ടോര്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം
1459410
Monday, October 7, 2024 4:05 AM IST
പത്തനംതിട്ട: നഗരത്തിലെ വല്യയന്തി കുടിവെള്ളപദ്ധതിയുടെ 12എച്ച്പി മോട്ടോര്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണശ്രമം നടന്നത്.അന്നേ ദിവസം അപരിചിതരായ ചിലരെ സ്ഥലത്ത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടെ താന്നിക്കല്‍ തോമസ് കോശിയുടെ ഉടമസ്ഥതയിലുള്ള മെഷീന്റെ യന്ത്രഭാഗങ്ങളും തടത്തില്പി.സി. റോയിയുടെ വീടിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍ രക്ഷാചാലകത്തിന്റെ കോപ്പര്‍ റാഡും മോഷണം പോയിരുന്നു.
വല്യയന്തി, മേലേക്കാല കാത്തിരിപ്പു കേന്ദ്രങ്ങളിലും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമാണ്. മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും രാത്രി കാലങ്ങളില്‍ വ്യാപകമാണ്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായും പട്രോളിംഗ് ശക്തമാക്കണമെന്നും കൗണ്‍സിലര്‍ ആന്‍സി തോമസ് ആവശ്യപ്പെട്ടു.