കോടതിയിലെ ഓണാഘോഷം അഭിഭാഷകർ തമ്മിൽ തല്ലിലാക്കി
1453106
Friday, September 13, 2024 11:50 PM IST
മാവേലിക്കര: കോടതിയിലെ ഓണാഘോഷ പരിപാടിക്കിടെ വക്കീലന്മാര് ത്മില്തല്ലി. ഓണാഘോഷ പരിപാടി മാറ്റിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവങ്ങളുടെ തുടക്കും.
തിരുവാതിരയ്ക്കായി രണ്ട് സീനിയര്‍ വനിത അഭിഭാഷകരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകള്‍ സജ്ജമായിരുന്നു. രണ്ടു ടീമുള്‍ക്കും പരിപാടി ആദ്യം അവതരിപ്പിക്കണമെന്ന വാശിയുണ്ടായതിനെതുടര്ന്ന് 2.30ന് നടത്താന്‍ തീരുമാനിച്ചിരുന്ന തിരുവാതിര 12.30 അവതരിപ്പിക്കാനായി ഒരു ടീം രംഗത്തെത്തി. ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ ഇവര്‍ക്ക് മൈക്ക് അനുവദിച്ച് കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു സീനിയര്‍ വനിത അഭിഭാഷകയുടെ ജൂനിയര്‍ ഓണാഘോഷവുമായി ബന്ധ്പെട്ട് ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച യോഗ സ്ഥലത്തെത്തി അസഭ്യം പറഞ്ഞു.
ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന സ്ഥലത്തായിരുന്നു ജൂണിയര്‍ അഭിഭാഷകന്റെ പ്രകടനം. ഇതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. അതിനുശേഷം തെക്കേക്കരയിലെ സിപിഎം ജനപ്രതിനിധികളായ അഭിഭാഷകരുടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ കോടതി പരിസരത്ത് അടിപിടിയും ഉണ്ടായി.
സംഘര്‍ഷം കോടതി അങ്കണത്തില്‍നിന്നു റോഡ് വരെ നീണ്ടു. സംഭവത്തില്‍ മൂന്നോളം പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു.
തെക്കേക്കര സിപിഎമ്മിലെ വിഭാഗീയതയാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് പറയപ്പെടുന്നത്. പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ഒരു നടപടിയും സ്വീരിച്ചില്ലെന്ന് ആരോപണമുണ്ട്.