ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റ്: മാന്നാനം സെന്റ് എഫ്രേംസും കോഴിക്കോട് പ്രൊവിഡൻസും ചാന്പ്യന്മാർ
1437977
Sunday, July 21, 2024 11:31 PM IST
ആലപ്പുഴ: ജോണ്‍സ് അംബ്രല - കരിക്കംപള്ളില്‍ അഡ്വ. കെ.റ്റി. മത്തായി മെമ്മോറിയല്‍ ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് വിജയികളും ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സ് റണ്ണര്‍ അപ്പുമായി. (സ്കോര്‍ 73-36). പെണ്‍കുട്ടികളില്‍ കോഴിക്കോട് പ്രൊവിഡന്‍സ് വിജയികളും കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ റണ്ണര്‍ അപ്പുമായി. (81-39)
ആലപ്പുഴ വൈഎംസിഎ സംഘടിപ്പിച്ച ത്രിദിന ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികളും മെഡലുകളും ജോണ്‍സ് അംബ്രല മാനേജിംഗ് ഡയറക്ടര്‍ ഡോ. ഏബ്രഹാം തയ്യില്‍ വിതരണം ചെയ്തു. വൈഎംസിഎ പി.ഒ. ഫിലിപ്പ് മെമ്മോറിയല്‍ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോംപ്ലക്സില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു.
ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (എഡിബിഎ) പ്രസിഡന്റ് ജേക്കബ് ജോസഫ്, ബാസ്കറ്റ്ബോള്‍ അസോസിയേഷന് (കെബിഎ) ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി, വൈഎംസിഎ ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള, ഡയറക്ടര്‍മാരായ ഡോ. പി. കുര്യപ്പന് വര്‍ഗീസ്, ജോണ്‍ ജോര്‍ജ്, റോണി മാത്യു, ബൈജു ജേക്കബ്, ഡോ. പി. ഡി. കോശി, ആല്‍ഫ മാനേജിങ് ഡയറക്ടര്‍ റോജസ് ജോസ്, എഡിടിടിഎ ലൈഫ് പ്രസിഡന്റ് പി. കെ. വെങ്കിട്ടരാമന് എഡിബിഎ പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സീസണിലെ ആദ്യ അംഗീകൃത സംസ്ഥാനതല സ്കൂള്‍ ടൂര്‍ണമെന്റായിരുന്നു. മികച്ച 18 ആണ്, പെണ് ടീമുകളാണ് പങ്കെടുത്തത്.