തൊ​ഴി​ല​വ​കാ​ശ​ങ്ങ​ളു​ടെ സ​മ​ര ഓ​ർ​മ പു​തു​ക്കി ആലപ്പുഴ
Friday, May 3, 2024 4:11 AM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു. പോ​രാ​ട്ട​ത്തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത​തി​ന്‍റെ ഓ​ർ​മയ്ക്കാ​യാ​ണ് മേയ്ദി​നം ജി​ല്ല​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​ത്.

എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി, വി​നോ​ദം, വി​ശ്ര​മം എ​ന്നി​വ​യ്ക്കാ​യി തൊ​ഴി​ലിട​ങ്ങ​ളി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​ന്ന​തി​ന്‍റെ സ്മ​ര​ണ​കൂ​ടി​യാ​യി മേയ്ദി​നാച​ര​ണ​ത്തെ​ കാ​ണു​ന്നു. തൊ​ഴി​ലാ​ളി​വ​ർ​ഗ സ​മ​ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​യും ക​ഥ​പ​റ​യു​ന്ന ആ​ല​പ്പു​ഴ​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് സ​മ്മേ​ള​ന​ങ്ങ​ളും ആ​ഘോ​ഷ​ച​ട​ങ്ങു​ക​ളും ന​ട​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ: സി​പി​ഐ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത​ത്തി​ൽ മേയ്ദി​ന റാ​ലി​യും വി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​സ്‌​മ​ര​ണ​വും പു​ഷ്പ്പാ​ർ​ച്ച​ന​യും പു​ന്ത​ല എ​സ്‌വി​എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെയ്തു. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി സി. ​വാ​മ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​യ്ദി​ന സ​ന്ദേ​ശം ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി പി.വി. സ​ത്യ​നേ​ശ​നും മു​ഖ്യപ്ര​ഭാ​ഷ​ണം എ​ഐടിയു​സി ജി​ല്ലാ പ്ര​സി​ഡന്‍റ് വി. ​മോ​ഹ​ൻ​ദാ​സ് ന​ട​ത്തി.

മാ​വേ​ലി​ക്ക​ര: സി​ഐ​ടി​യു മാ​വേ​ലി​ക്ക​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ൽ മേയ്ദി​ന റാ​ലി​യും യോ​ഗ​വും ന​ട​ന്നു. റാ​ലി ബു​ദ്ധ ജം​ഗ്ഷ​നി​ൽനി​ന്നാ​രം​ഭി​ച്ചു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗം എം.എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

കാ​യം​കു​ളം: സി​ഐ​ടി​യു, എ​ഐ​ടി​യു​സി സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​യം​കു​ള​ത്ത് മേയ്ദി​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽനി​ന്നു ആ​രം​ഭി​ച്ച റാ​ലി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ്റ്റാ​ൻ​ഡ്, ലി​ങ്ക് റോ​ഡ് വ​ഴി ന​ഗ​രം ചു​റ്റി പാ​ർ​ക്ക് മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​യു​സി ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സെ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: മേയ്ദിനത്തോടനു ബന്ധിച്ച് ജൂ​ണിയ​ർ ജേസീസ് പുന്നപ്രയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. പു​ന്ന​പ്ര​യി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെയാണ് പൂ​ക്ക​ളും ഷാ​ളും ന​ൽ​കി ആ​ദ​രി​ച്ച​ത്.

അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​ംബർ സ​തി ര​മേ​ശ്‌ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ണിയ​ർ ജേസീസ് സോ​ൺ പ്ര​സി​ഡന്‍റ് റി​സാ​ൻ എ. ​ന​സീ​ർ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു.

ജെസിഐ ​പു​ന്ന​പ്ര ലോം ​പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷത വ​ഹി​ച്ചു. ജെ ​സിഐ ​ഭാ​ര​വാ​ഹി​ക​ളാ​യ കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, പി. ​അ​ശോ​ക​ൻ, ന​സീ​ർ സ​ലാം, അ​ങ്കി​ത് അ​വി​ട്ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​പ്പാ​ട്: കേ​ര​ള​ ത​ണ്ടാ​ൻ മ​ഹാ​സ​ഭ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​യ​ൻ അ​ങ്ക​ണ​ത്തി​ലു​ള്ള സ​മു​ദാ​യ ആ​ചാ​ര്യ​നും ശ്രീ​മൂ​ലം പ്ര​ജാ​സ​ഭാ അം​ഗ​വു​മാ​യി​രു​ന്ന കു​ഞ്ഞ​ൻ വെ​ളു​മ്പ​ന്‍റെ പ്ര​തി​മ​യി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് കെ.​ അ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ജ​യ​ലാ​ൽ, യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ ര​വി​പു​ര​ത്ത് ര​വീ​ന്ദ്ര​ൻ, ശാ​ഖാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ വാ​സു​ദേ​വ​ൻ, കെ.​ ശി​വ​ദാ​സ​ൻ, സു​കു​മാ​ര​ൻ ക​മ​ലാ​പു​രം, എ​ൻ.​ രാ​ഘ​വ​ൻ, സു​ശീ​ല മ​ദ​ന​ൻ, സി.​കെ. ​ര​ത്ന​കു​മാ​ർ, എ​ച്ച്. ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.