ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്നു ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​നാ​കാ​തെ ഭ​ക്ത​ർ
Friday, May 3, 2024 4:11 AM IST
അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്നു. ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​നാ​കാ​തെ ഭ​ക്ത​ർ. ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ദേ​വ​സ്വം ബോ​ർ​ഡ്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് തിലോ​പ്യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ൾ ധാ​രാ​ള​മാ​യി ച​ത്തു പൊ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി മ​ത്സ്യ​ങ്ങ​ൾ ധാ​രാ​ള​മാ​യി ച​ത്തു​പൊ​ങ്ങു​ന്നു​ണ്ട്. ചൂ​ട് കു​ത്ത​നെ ഉ​യ​ർ​ന്ന​താ​ണ് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​തുമൂ​ലം ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​തിരൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഭ​ക്ത​ർ ദു​രി​ത​മ​നു​ഭ​വി​ച്ചി​ട്ടും തി​രു​വി​താംകൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് യാ​തൊ​രു ശു​ചീ​ക​ര​ണ ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ ച​ത്തു​പൊ​ങ്ങു​ന്ന മ​ത്സ്യ​ങ്ങ​ളെ ഭ​ക്ത​ർ ത​ന്നെ ചാ​ക്കി​ലാ​ക്കി മ​റ​വു ചെ​യ്യു​ക​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഈ ​അനാസ്ഥയ്ക്കെ​തി​രേ ഭ​ക്ത​ർ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.