ആലപ്പുഴ: പതിമൂന്നു വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു. മാരാരിക്കുളം പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് 12-ാം വാർഡിൽ കുളക്കണ്ടത്തിൽ രഘുത്തമനെ(51)യാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ പോക്സോ കോടതി വെറുതെവിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ പി. റോയ്, ലേഖാമോൾ സർജു, രോഹിത് തങ്കച്ചൻ, റോഫിൻ ജേക്കബ് എന്നിവർ ഹാജരായി.