ജി​ല്ലാ ക​ള​ക്ട​റു​ടെ സ​ഹാ​യ​ത്ത​ണ​ലി​ല്‍ പൂ​വി​ടു​ന്ന കാ​യി​ക സ്വ​പ്ന​ങ്ങ​ളു​മാ​യി ശി​വാ​നി
Sunday, May 5, 2024 10:58 PM IST
കൊല്ലം സോ​ഫ്റ്റ് ബേ​സ്‌​ബോ​ളി​ന്‍റെ ഇ​ന്ത്യ​ന്‍ ടീം ​സാ​ന്നി​ധ്യ​മാ​യി മാ​റു​ന്ന കൊ​ല്ലം ജി​ല്ല​ക്കാ​രി​യാ​യ കൊ​ച്ചു​മി​ടു​ക്കി ശി​വാ​നി നേ​പ്പാ​ളി​ലേ​ക്ക്.

സൗ​ത്ത് ഏ​ഷ്യ​ന്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​യ്ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​ത് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സി​ന്‍റെ ‘ഇ​ട​പെ​ട​ല്‍’.

മ​യ്യ​നാ​ട് സു​നാ​മി ഫ്‌​ളാ​റ്റി​ല്‍ പ​രി​മി​ത​സാ​ഹ​ച​ര്യ​ങ്ങ​ളോ​ടെ ജീ​വി​ക്കു​ന്ന ശി​വാ​നി​യു​ടെ കാ​യി​ക​മി​ക​വ് അ​റി​യാ​നി​ട​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കു​ട്ടി​യു​ടെ കാ​യി​ക​സ്വ​പ​്ന​ങ്ങ​ള്‍ പൂ​വ​ണി​യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യാ​ണ് പി​ന്തു​ണ​യാ​യ​ത്.

ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​മാ​ണ് ശി​വാ​നി​യു​ടെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യ​തും.ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ സ്‌​നേ​ഹാ​ദ​ര​വാ​ണ് ന​ല്‍​കി​യ​ത്.

നേ​പ്പാ​ളി​ല്‍ പോ​കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും സ്‌​പോ​ര്‍​ട്‌​സ് സാ​മ​ഗ്രി​ക​ളും ജി​ല്ലാ ക​ള​ക്ട​ര്‍ കൈ​മാ​റി.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യാ​ല്‍ പ​ഠ​നം മു​ട​ങ്ങി​യ ശി​വാ​നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​ഠ​ന ചെ​ല​വു​ക​ള്‍ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു.

ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ .ഷീ​ബ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​ഡി. ഷൈ​ന്‍ ദേ​വ്, ട്ര​ഷ​റ​ര്‍ എ​ന്‍. അ​ജി​ത് പ്ര​സാ​ദ്, ആ​ര്‍. മ​നോ​ജ്, അ​നു​ഷപി​ള്ള, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജി ​.ആ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.