ഗ്രാ​മ സ്വ​രാ​ജ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 20 ന്
Sunday, May 5, 2024 12:56 PM IST
അ​ഞ്ച​ല്‍ : ഇ​ട​യം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ സ്വ​രാ​ജ് പ​ഠ​ന കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ഥ​മ ഗ്രാ​മ സ്വ​രാ​ജ് പു​ര​സ്കാ​ര​ത്തി​ന് ച​ട​യ​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സു​നി​ൽ അ​ര്‍​ഹ​യാ​യി. പു​സ്കാ​ര സ​മ​ർ​പ്പ​ണം 20 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ന​ട​ക്കും. എ​ൻ.​കെ .പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ, കി​ലഅ​സോ​സി​യേ​റ്റ് പ്രൊ​ഫ​.ഡോ.​എ​ബി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മാ​തൃ​കാ​പ​ര​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളി​ൽ നി​ന്നുംസം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രം​ഗ​ത്തി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്നും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.