എ​ക്സ്​-റേ മെഷീ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല; താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ബിജെപി ​പ്ര​തി​ഷേ​ധം
Monday, May 6, 2024 11:45 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എ​ക്സ്-​റേ മെ​ഷീ​ൻ ദി​വ​സ​ങ്ങ​ളാ​യി ത​ക​രാ​റി​ൽ. ഇ​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ബിജെ​പി നേ​താ​ക്ക​ളോട് ലാ​ബി​ലെ ജീ​വ​ന​ക്കാ​രി എ​ക്സ്-റേ ​മുറിയുടെ ക​ത​ക് വ​ലി​ച്ച​ട​യ്ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​പ​ണം ഉയർന്നു.

തു​ട​ർ​ന്ന് ബിജെപി പ്ര​വ​ർ​ത്ത​ക​ർ എ​ക്സ് -​റേ മു​റി​ക്കു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച്ഒ ​യു​ടെ നേ​തൃത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു.

സ്ഥി​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ എ​ക്സ്-​റേ മെ​ഷീ​ൻ ത​ക​രാ​ർ ആ​കു​ന്ന​തി​നു പി​ന്നി​ൽ നി​ഗൂഢ​ത​യെ​ണ്ടെ​ന്ന് ബി​ജെപി ​നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു.

പു​റ​ത്തു​ള്ള സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കു വേ​ണ്ടി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പു ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ഇ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ബിജെപി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭo ആ​രം​ഭി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ബി.​സു​ജി​ത്ത്, പ്ര​സാ​ദ് പ​ള്ളി​ക്ക​ൽ, ഉ​മേ​ഷ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.