സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി നാളെ
1560986
Tuesday, May 20, 2025 1:11 AM IST
കാസര്‍ഗോഡ്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ് നാളെ നടക്കും. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
സംസ്ഥാനത്തെ പ്രസ് ക്ലബ് ടീമുകള്‍ക്കൊപ്പം കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ ടീമും മത്സരത്തില്‍ പങ്കെടുക്കും. ഇതോടൊപ്പം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരവുമുണ്ടാകും.
ഡിവൈഎഫ്ഐ, യൂത്ത് കോ ണ്‍ഗ്രസ്, യൂത്ത് ലീഗ്, എഐവൈഎഫ്, യുവമോര്‍ച്ച തുടങ്ങിയ യുവജന സംഘടനകളും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാ താരങ്ങളും എംഎല്‍എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സൗഹൃദ വടംവലിയുമുണ്ടാകും.
ജേര്‍ണലിസ്റ്റ് മത്സരത്തില്‍ ഒന്നുമുതല്‍ നാലു വരെ സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഉത്തരമേഖലാ മത്സരത്തില്‍ ആദ്യ എട്ടു സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡുണ്ട്.