ദേശീയ ഡെങ്കിപ്പനി ദിനം; ജില്ലാതല ഉദ്ഘാടം നടത്തി
1560773
Monday, May 19, 2025 2:07 AM IST
മുള്ളേരിയ: ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുള്ളേരിയ ഗണേഷ് മന്ദിര്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് അധ്യക്ഷതവഹിച്ചു.
ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ. ബി. സന്തോഷ് ദിനാചരണ സന്ദേശംനല്കി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. രത്നാകര, ജില്ലാ എഡ്യുക്കേഷന്‍ മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന് എം എന്നിവര്‍ സംസാരിച്ചു.
മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ സ്വാഗതവും മുള്ളേരിയ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റോജന്‍ ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ജില്ലാ ഡിവിബിഡിസി ഓഫീസര്‍ എന്‍.എ. ഷാജു വിഷയാവതരണം നടത്തി.