സപ്ലൈകോ സ്കൂള്‍ ഫെയര്‍ ആരംഭിച്ചു
1560771
Monday, May 19, 2025 2:07 AM IST
കാസര്‍ഗോഡ്: സപ്ലൈകോ സ്കൂള്‍ ഫെയര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പൊതുവിപണിയിലെ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ട്ബുക്കുകള്‍, ബാഗുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയവ സപ്ലൈകോയുടെ എല്ലാ വില്പന ശാലകളിലും ലഭ്യമാണ്.
ഡിപ്പോ മാനേജര്‍ രവീന്ദ്രന് സ്വാഗതവും ഔട്ട്ലറ്റ് മാനേജര്‍ ആര്. വിജയകുമാര്‍ നന്ദിയും പറഞ്ഞു.