ജില്ലാ സീനിയർ നീന്തലിൽ പാലാവയൽ സ്പോർട്സ് ക്ലബിന് കിരീടം
1560516
Sunday, May 18, 2025 2:05 AM IST
പാലാവയൽ: സെന്റ് ജോൺസ് സ്വിമ്മിംഗ് പൂളിൽ നടന്ന ജില്ലാ സീനിയർ നീന്തൽ മത്സരങ്ങളിൽ പാലാവയൽ സ്പോർട്സ് ക്ലബ് 87 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. 65 പോയിന്റ് നേടിയ സെന്റ് ജോൺസ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും 26 പോയിന്റോടെ ഇഎംഎസ് സ്റ്റേഡിയം മൂന്നാം സ്ഥാനവും നേടി.
ജില്ലാ അക്വാട്ടിക് അസോസിയേഷനും പാലാവയൽ സ്പോർട്സ് ക്ലബും ചേർന്ന് സംഘടിപ്പിച്ച മത്സരം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ബിജു മാപ്പിളപറമ്പിൽ അധ്യക്ഷത വഹിച്ചു.
സെന്റ് ജോൺസ് പള്ളി അസി.വികാരി ഫാ. അമൽ ചെമ്പകശേരിൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിയിൽ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എം.ടി.പി.അഷറഫ്, ജോയിന്റ് സെക്രട്ടറി ബിജു മാത്തശേരിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ പി.അനിൽ, മാത്യു താമരശേരിൽ, കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.
പാലാവയൽ പള്ളി വികാരി ഫാ.ജോസ് മാണിക്കത്താഴെ സമ്മാനങ്ങൾ വിതരണം ചെയ്തു.