കോൺഗ്രസ് നേതൃത്വ ക്യാമ്പ് നടത്തി
1560514
Sunday, May 18, 2025 2:05 AM IST
കൊന്നക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്ത് തല കോൺഗ്രസ് നേതൃത്വ ക്യാമ്പ് കൊന്നക്കാട് പൈതൃകം റിസോർട്ടിൽ നടന്നു. ജനപ്രതിനിധികളും വിവിധ തലങ്ങളിലെ പാർട്ടി ഭാരവാഹികളും പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രഡിഡന്റ് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, സിജു തെക്കേഅറ്റം എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു.