കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ന്‍ സെ​ക്ര​ട്ട​റി പി.​അ​പ്പു​ക്കു​ട്ട​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി കാ​സ​ര്‍​ഗോ​ഡ് തി​യേ​ട്രി​ക്‌​സ് സൊ​സൈ​റ്റി​യു​മാ​യി ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ട് ദി​വ​സ​ത്തെ നാ​ട​കോ​ത്സ​വ​ത്തി​ന് 23 ന് ​തു​ട​ക്ക​മാ​കും.

വി​ദ്യാ​ന​ഗ​റി​ല്‍ ക​ല​ക്റ്റ​റേ​റ്റി​ന് എ​തി​ര്‍​വ​ശ​മു​ള്ള ചി​ന്മ​യ തേ​ജ​സ് ഹാ​ളി​ലാ​ണ് നാ​ട​കോ​ത്സ​വം ന​ട​ക്കു​ന്ന​ത്. 23 ന് ​വൈ​കി​ട്ട് 5.30 ന് ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ൻ​കു​ട്ടി നാ​ട​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ക്കാ​ദ​മി അം​ഗം ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കാ​സ​ര്‍​ഗോ​ഡ് തി​യേ​ട്രി​ക്‌​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ടി.​എ.​ഷാ​ഫി, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അം​ഗ​ങ്ങ​ളാ​യ രാ​ജ്‌​മോ​ഹ​ന്‍ നീ​ലേ​ശ്വ​രം, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, മ​ഹാ​ക​വി മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ പൈ ​സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി ഉ​മേ​ശ് സാ​ലി​യാ​ന്‍, തി​യേ​ട്രി​ക്‌​സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ബി.​വ​ത്സ​ൻ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

6.30 ന് ​ഹു​ളി​ഗ​പ്പ ക​ട്ടി​മ​ണി സം​വി​ധാ​നം ചെ​യ്ത് സ​ങ്ക​ല്‍​പ്പ മൈ​സൂ​രു അ​വ​ത​രി​പ്പി​ക്കു​ന്ന ജൊ​തെ ഗി​രു​വ​നു ച​ന്ദി​ര എ​ന്ന ക​ന്ന​ട നാ​ട​ക​വും 24 ന് ​വൈ​കു​ന്നേ​രം 6.30 ന് ​സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ സം​വി​ധാ​നം ചെ​യ്ത് അ​ഭി​ന​യി​ക്കു​ന്ന പെ​ണ്‍​ന​ട​ന്‍ എ​ന്ന മ​ല​യാ​ള നാ​ട​ക​വും അ​ര​ങ്ങേ​റും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ തി​യേ​ട്രി​ക്‌​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ടി.​എ.​ഷാ​ഫി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ബി.​വ​ത്സ​ന്‍, അം​ഗ​ങ്ങ​ളാ​യ ഉ​മേ​ശ് സാ​ലി​യാ​ന്‍, സു​ബി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.