ക​രി​ന്ത​ളം: കി​നാ​നൂ​ർ-​ക​രി​ന്ത​ളം സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ളേ​നി മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ർ​മി​ച്ച യു​ദ്ധ​സ്മാ​ര​കം നാ​ളെ രാ​വി​ലെ 9.30നു ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​സൈ​നി​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി 12 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് യു​ദ്ധ​സ്മാ​ര​കം നി​ർ​മി​ച്ച​ത്.

ഇ​തി​നു സ​മീ​പ​ത്താ​യി നി​ർ​മി​ക്കു​ന്ന സൈ​നി​ക​ഭ​വ​ന്‍റെ ശി​ലാ​സ്ഥാ​പ​നം പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് ആ​ർ​ടി​സി പ്രി​ൻ​സി​പ്പ​ൽ ഡി​ജി​പി മാ​ത്യു എ. ​ജോ​ൺ നി​ർ​വ​ഹി​ക്കും. സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ല്കി​യ​വ​രെ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ​യും യു​ദ്ധ​ങ്ങ​ളി​ലും വി​വി​ധ സൈ​നി​ക ഓ​പ്പ​റേ​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ത്ത സൈ​നി​ക​രെ​യും മു​ൻ സൈ​നി​ക​രെ​യും ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​റും ആ​ദ​രി​ക്കും.

പെ​രി​ങ്ങോം ആ​ർ​ടി​സി സം​ഘ​വും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും ന​ട​ത്തു​ന്ന സെ​റി​മോ​ണി​യ​ൽ പ​രേ​ഡി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സൈ​നി​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് പി.​വ​സ​ന്ത​ൻ തോ​ളേ​നി, സെ​ക്ര​ട്ട​റി ജോ​ഷി വ​ർ​ഗീ​സ്, പി.​വി. വി​ജ​യ​ൻ, ടി.​വി. ശ്രീ​ജി​ത്ത്, ഇ.​കെ. ര​ഘു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.