കാ​ഞ്ഞ​ങ്ങാ​ട്: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ 98.2 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കാ​ഞ്ഞ​ങ്ങാ​ട് കു​ശാ​ല്‍​ന​ഗ​ര്‍ സ്വ​ദേ​ശി അ​ഫാം നാ​സ​ര്‍. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഫാം മാ​ത്ത​മാ​റ്റി​ക്‌​സ്, ഇം​ഗ്ലീ​ഷ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ 99ഉം ​കെ​മി​സ്ട്രി​യി​ല്‍ 98ഉം ​ഫി​സി​ക്‌​സി​ല്‍ 96ഉം ​മാ​ര്‍​ക്ക് നേ​ടി ഫു​ള്‍ എ​വ​ണ്‍ ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.

ഈ ​വി​ജ​യം അ​ഫാ​മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ര​ട്ടി​മ​ധു​ര​മാ​ണ്. പ​ന്ത്ര​ണ്ടാം​ക്ലാ​സ് പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ജെ​ഇ​ഇ കോ​ച്ചിം​ഗു​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ​യി​ല്‍ ത​ന്‍റെ ആ​ദ്യ​ശ്ര​മ​ത്തി​ല്‍ ത​ന്നെ അ​ഖി​ലേ​ന്ത്യാ​ടി​സ്ഥാ​ന​ത്തി​ല്‍ 6029-ാം റാ​ങ്ക് അ​ഫാം ക​ര​സ്ഥ​മാ​ക്കി.

ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ്ഡ് പ​രീ​ക്ഷ​യെ​ഴു​താ​നും യോ​ഗ്യ​ത നേ​ടി​യെ​ങ്കി​ലും അ​തു വേ​ണ്ടെ​ന്നു​വെ​ച്ച് കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ അ​ഡ്മി​ഷ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.
പ​ത്താം​ക്ലാ​സ് വ​രെ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. അ​ഡ്വ.​കെ.​എ.​നാ​സ​റി​ന്‍റെ​യും ഹ​സീ​ന​യു​ടെ​യും അ​ഞ്ചു​മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​ണ് അ​ഫാം. അ​ഞ്ചു​പേ​രും പ​ഠ​ന​ത്തി​ല്‍ മി​ടു​മി​ടു​ക്ക​ര്‍.

മൂ​ത്ത​മ​ക​ന്‍ ഡാ​നി​ഷ് മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍
നി​ന്നും ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ജി​തി​ന്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍ നി​ന്നും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു. എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മൂ​ന്നാ​മ​ത്തെ മ​ക​ള്‍ ഹ​ന ദു​ബാ​യി​ലെ ക​മ്പ​നി​യി​ല്‍ വ​ര്‍​ക്ക് ഫ്രം ​ഹോം ആ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​ള​യ​മ​ക​ള്‍ ന​സ കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി​എം​ഐ സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കൂ​ടാ​തെ നീ​റ്റ് കോ​ച്ചിം​ഗി​നും ത​യാ​റെ​ടു​ക്കു​ന്നു.