നീ​ലേ​ശ്വ​രം: ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നീ​ലേ​ശ്വ​രം പേ​രോ​ൽ മൂ​ന്നാം​കു​റ്റി​യി​ലെ ബി.​പ്ര​ദീ​പ് (36) മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ദീ​പി​ന്‍റെ വ​രു​മാ​നം കൊ​ണ്ടാ​ണ് അ​മ്മ​യും ഭാ​ര്യ​യും എ​ട്ടു വ​യ​സ്സു​ള്ള മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദീ​പ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യ​തോ​ടെ അ​ത് നി​ല​ച്ചു.

ആ​ഴ്ച​യി​ൽ മൂ​ന്ന് ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ഇ​പ്പോ​ൾ പ്ര​ദീ​പി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വൃ​ക്ക മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ക്ക മാ​റ്റി​വെ​ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി 30 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രും.
നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ​ഹാ​യ​മെ​ത്തി​ച്ചു​ന​ല്കു​ന്ന​തി​നാ​യി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ടി.​വി. ശാ​ന്ത, കൗ​ൺ​സി​ല​ർ ഇ. ​ഷ​ജീ​ർ, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും കൗ​ൺ​സി​ല​ർ വി.​വി. സ​തി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യ​ങ്ങ​ൾ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് നീ​ലേ​ശ്വ​രം ബ്രാ​ഞ്ചി​ലെ 40518101069860 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ചു​ന​ല്കാ​വു​ന്ന​താ​ണ്. ഐ​എ​ഫ്എ​സ് സി: ​ക​എ​ജി​ബി0040 596. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 892167 7230.