പുസ്തകോത്സവം ആരംഭിച്ചു
1560241
Saturday, May 17, 2025 2:05 AM IST
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ പുസ്തകോത്സവം ദുര്‍ഗ സ്കൂളില്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.
പുസ്തകം ഇനി എത്ര കാലം എന്ന വിഷയത്തില്‍ ഇ.പി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. പി. അപ്പുക്കുട്ടന് വിദ്വാന് കെ.കെ. നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.കെ. പനയാല്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, പി.കെ. അഹമ്മദ് ഹുസൈന്, പി. ദിലീപ് കുമാര്‍, എ. കരുണാകരന്, സി.എം. ശ്രീജയ എന്നിവര്‍ സംസാരിച്ചു.
പി. പ്രഭാകരന് സ്വാഗതവും ടി. രാജന് നന്ദിയും പറഞ്ഞു. പുസ്തകോത്സവം നാളെ സമാപിക്കും.