പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
1550031
Friday, May 16, 2025 1:06 AM IST
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി നിർമിച്ച ഓപ്പൺ ജിം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ പദ്ധതിയിൽ ഒന്നേകാൽ ലക്ഷം രൂപ ചെലവിലാണ് ഓപ്പൺ ജിം സ്ഥാപിച്ചത്.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ.ഗോപി, പഞ്ചായത്ത് അംഗങ്ങളായ വി. സബിത, സണ്ണി എബ്രഹാം, മിനി ഫിലിപ്പ്, പി. ശരണ്യ, ലീല ഗംഗാധരൻ, വനജ ഐത്തു, ജോസ് പുതുശേരികാലായിൽ, എം. കൃഷ്ണകുമാർ, ജെഎച്ച്ഐ കെ.വിമല, എച്ച്ഐ വി. വിനു എന്നിവർ പ്രസംഗിച്ചു.