ചെ​റു​വ​ത്തൂ​ർ: കു​ടും​ബ​ശ്രീ-​ഓ​ക്സി​ല​റി അം​ഗ​ങ്ങ​ളു​ടെ ക​ലാ​മേ​ള അ​ര​ങ്ങ് 25 ന് ​ഇ​ന്ന് ക​യ്യൂ​രി​ൽ തു​ട​ക്ക​മാ​കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ക​യ്യൂ​ർ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വ​ച്ചാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക. 32 സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ലും 16 ഓ​ഫ് സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ക്കും.

18 മു​ത​ൽ 40 വ​യ​സ് വ​രെ, 40 വ​യ​സി​ന് മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 9.30 ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. നാ​ളെ രാ​വി​ലെ 10.30 ന് ​വ​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ സ്റ്റേ​ജ് ഇ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി.​അ​ജി​ത് കു​മാ​ർ, ഡി.​ഹ​രി​ദാ​സ്, പി.​ര​മ്നേ​ഷ്, ആ​ർ.​ര​ജി​ത, സി.​എം.​സൗ​ദ, കെ.​അ​മ്പി​ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.