ജലസുരക്ഷ ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള കരുതല്‍: എംപി
1459955
Wednesday, October 9, 2024 7:25 AM IST
കാസര്‍ഗോഡ്: ജലലഭ്യതയും ജല ആവശ്യങ്ങളും താരതമ്യം ചെയ്ത് ജലദൗര്‍ലഭ്യവും അധിക ജല ലഭ്യതയും അതനുഭവപ്പെടുന്ന കാലം കണക്കാക്കുന്നതിന് ജില്ലാ പഞ്ചായത്ത് തയാറാക്കിയ ജല ബജറ്റ് ജലസുരക്ഷാ ഉറപ്പാക്കുന്നതിന് ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള കരുതലാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്തില്‍ ജലബജറ്റ് പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത, അംഗങ്ങളായ ശൈലജഭട്ട്, ജാസ്മിന് കബീര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യു, സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്, കൃഷി വിജ്ഞാന് കേന്ദ്ര മേധാവി കെ. മനോജ്കുമാര്‍, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എനജിനിയര്‍ ലലി ജോര്‍ജ്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത കൃഷ്ണന് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് നന്ദിയും പറഞ്ഞു.