കെഎസ്ഇബി ജീവനക്കാരനു നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധം
1436520
Tuesday, July 16, 2024 1:48 AM IST
ചിറ്റാരിക്കാൽ: കേടായ മീറ്റർ മാറ്റിസ്ഥാപിച്ച് തിരിച്ചുവരികയായിരുന്ന നല്ലോംപുഴ സെക്ഷനിലെ കെഎസ്ഇബി കരാർ ജീവനക്കാരൻ അരുൺ കുമാറിനെ ജീപ്പിടിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാരും പെൻഷൻകാരും ചിറ്റാരിക്കാൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും ന നടത്തി.
യോഗത്തിൽ ഇലക്ട്രിക്കൽ എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് കെ.വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജനാർദ്ദനൻ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഒ.വി.രമേഷ്, സിഐടിയു ഏരിയാ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) പ്രതിനിധി സജി, കെഎസ്ഇബി കോൺട്രാക്ട് വർക്കേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, പെൻഷനേഴ്സ് കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ജോസഫ് കളരിമുറിക്കൽ, പി.സന്തോഷ് കുമാർ, ശ്രീരാജ്, എ.ജയകൃഷ്ണൻ, കെ.ശശിധരൻ, പി.രാജേഷ് എന്നിവർ പ്രസംഗിച്ചു.