ബസിലെ സിസിടിവി ദൃശ്യം നിര്‍ണായകമായി; മാലമോഷണകേസ് പ്രതി അറസ്റ്റില്‍
1431431
Tuesday, June 25, 2024 1:05 AM IST
കാഞ്ഞങ്ങാട്: പോലീസിന്റെ വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍. ചെങ്കള നെല്ലിക്കട്ടയിലെ സി.എം. ഇബ്രാഹിം ഖലീലിനെ (43) ആണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 15നാണ് പടന്നക്കാട് ജില്ലാ ആയുര്‍വേദാശുപത്രിയില്‍ പോയി മടങ്ങിവരികയായിരുന്ന അജാനൂര്‍ ഇട്ടമ്മലിലെ സരോജിനിയുടെ (65) മാല ബൈക്കിയ പ്രതി തട്ടിയെടുത്തത്.
കറുത്ത കോട്ടും ഹെല്‍മറ്റും ധരിച്ചയാളാണ് കവര്ച്ചക്കാരന് എന്നതുമാത്രമാണ് പോലീസിന് ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച 43 കിലോമീറ്റര്‍ ദൂരത്തിലുള്ള നൂറിലേറെ സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്ന ചിത്രം ലഭിച്ചില്ല. എന്നാല്‍, കറുത്ത കോട്ട് ധരിച്ച ഒരാള്‍ സ്വകാര്യബസിനെ മറികടന്ന് പോകുന്ന ദൃശ്യം കാണാനിടയായത് അന്വേഷണത്തില്‍ നിര്‍ണായകമായി.
ഈ ബസ് കണ്ടെത്തിയ അന്വേഷണസംഘം ബസിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രം കിട്ടി. ബദിയഡുക്കയിലെത്തിയ പ്രതി സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ ഹെല്‍മറ്റ് ഊരിയതോടെ മുഖം വ്യക്തമായി. പ്രതിയുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും പോലീസ് നാട്ടുകാരില്‍ നിന്നും മനസിലാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പോലീസ് കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മേല്പറമ്പ, വിദ്യാനഗര്‍ സ്റ്റേഷന് പരിധികളിലെ രണ്ടുവീതവും ബദിയഡുക്കയിലെ നാലും മാലമോഷകേുകളില് ഖലീല്‍ പ്രതിയാണ്. മോഷണമുതല്‍ ബാങ്കില്‍ പണയം വയ്ക്കുകയാണ് ഇയാളുടെ പതിവ്. ചിലത് വില്‍ക്കുകയും ചെയ്തു. മുംബൈയിലായിരുന്ന പ്രതി കള്ളനോട്ട് കേസില്‍ എട്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാനാണ് പിടിച്ചുപറി ആരംഭിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.