ഉണ്ണിത്താന് വോട്ടഭ്യർഥിച്ച് വിദ്യാർഥികളുടെ കലാജാഥ
1417326
Friday, April 19, 2024 1:48 AM IST
പയ്യന്നൂർ:കാസർഗോഡ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വോട്ടഭ്യർഥിച്ച് യുഡിഎസ്എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാജാഥയുമായി വിദ്യാർഥികൾ. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലഘുലേഖ നൽകിയും കഴിഞ്ഞ അഞ്ച് വർഷക്കാലം എംപി എന്ന നിലയിൽ നടപ്പിലാക്കിയ വികസനങ്ങളുടെ രേഖ കൈമാറിയുമാണ് യുഡിഎസ്എഫ് പ്രവർത്തകർ വോട്ടഭ്യർഥിച്ചത്.
ഇന്നലെ രാവിലെ കല്യാശേരി മണ്ഡലത്തിലെ ചെറുകുന്നിൽ നിന്നാരംഭിച്ച കലാജാഥ ഇന്ന് വൈകുന്നേരം മഞ്ചേശ്വരത്ത് സമാപിക്കും. ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള കലാ പ്രകടനങ്ങളോടെ പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയ ജാഥയുടെ ഇന്നലത്തെ സമാപനം നീലേശ്വരത്ത് നടന്നു.
നേതാക്കളായ സയ്യിദ് ത്വാഹ തങ്ങൾ, ജവാദ് പുത്തൂർ, സവാദ് മംഗൽപാടി, അസ്ഹറുദ്ദീൻ മണിയനോടി, സൈഫുദ്ദീൻ തങ്ങൾ,സലാം മാങ്ങാട്, ആകാശ് ഭാസ്ക്കർ തുടങ്ങിയവർ നേതൃത്വം നൽകി.